Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Left Government

Kottayam

തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​ങ്ങ​ളെപ്പോ​ലും കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രാ​ണ് ഇ​ട​തു സ​ര്‍​ക്കാ​ർ: മു​ഹ​മ്മ​ദ് അ​സ്ഹറു​ദീ​ന്‍

പു​​തു​​പ്പ​​ള്ളി: തീ​​ര്‍​ഥാ​​ട​​നകേ​​ന്ദ്ര​​ങ്ങ​​ളെപ്പോ​​ലും കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന​​വ​​രാ​​ണ് ഇ​​ട​​തു​​പ​​ക്ഷ സ​​ര്‍​ക്കാ​​രെ​​ന്ന് തെ​​ല​​ങ്കാ​​ന മ​​ന്ത്രി മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദീ​​ന്‍. പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി പു​​തു​​പ്പ​​ള്ളി​​യി​​ല്‍ മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് പ്ര​​ക​​ട​​ന​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​ട​​തു​​പ​​ക്ഷം ഇ​​ത്ര​​യേ​​റെ സ്വ​​ര്‍​ണം ശ​​ബ​​രി​​മ​​ല​​യി​​ല്‍നി​​ന്നു ക​​വ​​ര്‍​ന്നി​​ട്ടും ബി​​ജെ​​പി സ​​ര്‍​ക്കാ​​ര്‍ യാ​​തൊ​​ന്നും പ​​റ​​യു​​ന്നി​​ല്ലെ​​ന്നും ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​വ​​ര്‍ ത​​മ്മി​​ല്‍ പ​​ര​​സ്പ​​ര​​ധാ​​ര​​ണ​​യി​​ലാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​റ​ഞ്ഞു. വെ​​ട്ട​​ത്തു​​ക​​വ​​ല​​യി​​ലെ ക്രി​​ക്ക​​റ്റ് ട​​ര്‍​ഫി​​ല്‍ അ​സ​​്ഹറു​​ദീ​​നും ചാ​​ണ്ടി ഉ​​മ്മ​​നും ക്രി​​ക്ക​​റ്റ് ക​​ളി​​ച്ചു. പു​​തു​​പ്പ​​ള്ളി ക​​വ​​ല​​യി​​ല്‍നി​​ന്ന് മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക്കുശേ​​ഷം ചാ​​ണ്ടി ഉ​​മ്മ​​നോ​​ടൊ​​പ്പം സൈ​​ക്കി​​ള്‍ ച​​വി​​ട്ടി. ക​​ര്‍​ണാ​ട​​ക എം​​എ​​ല്‍​എ അ​​ജ​​യ് ധ​​രം സിം​​ഗ്, കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​ഷി ഫി​​ലി​​പ്പ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ക​​ല്ല​​റ​​യി​​ല്‍ പ്രാ​​ര്‍​ഥി​​ച്ച​​ശേ​​ഷ​​മാ​​ണ് അ​​സ്ഹ​​റു​​ദീ​​ന്‍ ച​​ട​​ങ്ങി​​നെ​​ത്തി​​യ​​ത്. തു​​ട​​ര്‍​ന്ന് കൂ​​രോ​​പ്പ​​ട​​യി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​ര്യ​​ട​​നം ക​​ണ്ണ​​ന്‍​കു​​ന്നി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ടി​​ക്കാ​​റാം മീ​​ന ജൂ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. 14 കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ സ്വീ​​ക​​ര​​ണം ഏ​​റ്റു​​വാ​​ങ്ങി കൂ​​രോ​​പ്പ​​ട ക​​വ​​ല​​യി​​ല്‍ സ​​മാ​​പി​​ച്ചു. സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ക​​ര്‍​ണാ​​ട​​ക മ​​ന്ത്രി കെ.​​ജെ. ജോ​​ര്‍​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

Latest News

Corehub Up